12
Mar 2026
Thu
12 Mar 2026 Thu
we are not ready to escort oil tankers through Hormuz says US

ഹോര്‍മുസ് കടലിടുക്കിലൂടെ വരുന്ന എണ്ണക്കപ്പലുകള്‍ക്ക് എസ്‌കോര്‍ട്ട് പോവാന്‍ തങ്ങള്‍ ഇപ്പോള്‍ തയ്യാറല്ലെന്ന് യുഎസ്. ഇറാനെ ആക്രമിക്കുന്നതില്‍ തങ്ങളുടെ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാലാണ് ഇതെന്നും യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാഖില്‍ നിന്ന് എണ്ണയുമായി വന്ന രണ്ട് കപ്പലുകള്‍ ഇറാന്‍ ആക്രമിക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ക്രിസ് റൈറ്റിന്റെ വിശദീകരണം. യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചത്. മേഖലയില്‍ നിന്നുള്ള എണ്ണനീക്കം തടസ്സപ്പെടുത്താനായിരുന്നു ഇത്. ആറ് കപ്പലുകളെയാണ് ഇതിനകം ഇറാന്‍ ആക്രമിച്ചത്.

ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെ തുടര്‍ന്ന് എണ്ണനീക്കം തടസ്സപ്പെടുകയും ലോകത്തുടനീളം ക്രൂഡോയില്‍ വില കുതിച്ചുയരുകയും ചെയ്തിരുന്നു. വാതക പ്രതിസന്ധിയും രൂക്ഷമാവുകയാണ്. ഇതിനിടെ എണ്ണകപ്പലുകള്‍ക്ക് യുഎസ് സൈന്യം അകമ്പടിയൊരുക്കുമെന്ന് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാലിതു വരെ ഇത് നടപ്പാക്കാന്‍ യുഎസിനായിട്ടില്ല. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ എല്ലാ സൈനിക താവളങ്ങളും ആക്രമിക്കുന്ന ഇറാന്‍ ഇസ്രായേലിലും കനത്ത നാശമാണ് വിതച്ചുകൊണ്ടിരിക്കുന്നത്. ഇറാനിലെ എണ്ണ ശുദ്ധീകരണ ശാല ആക്രമിച്ചതിനു പകരമായി ഗള്‍ഫ് മേഖലയിലെ വിവിധ എണ്ണ സംഭരണശാലകളും റിഫൈനറികളും ഇറാന്‍ ആക്രമിക്കുന്നുണ്ട്.

ALSO READ: മേഖലയിലെ യുഎസ് താവളങ്ങള്‍ അടച്ചു പൂട്ടുന്നതു വരെ ആക്രമണം തുടരുമെന്ന് ഇറാന്‍ പരമോന്നത നേതാവ്; രക്ത സാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കും