16
Mar 2026
Mon
16 Mar 2026 Mon
G Sudhakaran

അമ്പലപ്പുഴയില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ജി.സുധാകരന് കോണ്‍ഗ്രസ് പിന്തുണ. അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന് കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയില്‍ തീരുമാനമായതായാണ് അറിയുന്നത്. ഇതോടെ എം.ലിജുവിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സുധാകരന്‍ നേരത്തേ പ്രതികരിച്ചിരുന്നത്. എച്ച്. സലാമാണ് അമ്പലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥി.

ആറര പതിറ്റാണ്ടു നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ ജി.സുധാകരന്‍ ഇറങ്ങിയത്. പാര്‍ട്ടിയില്‍ നിന്ന് നേരിടേണ്ടിവന്ന അവഗണനയാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ALSO READ: പല തവണ ചായ ചോദിച്ചിട്ടും കിട്ടിയില്ല; നിലമ്പൂരില്‍ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിപുലമായ കണ്‍വെന്‍ഷനുകളോ ചുവരെഴുത്തോ നടത്തില്ല. താന്‍ ഇപ്പോള്‍ പാര്‍ട്ടി അംഗമല്ല. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പാര്‍ട്ടിയുടെയും മുന്നണിയുടെയും ഭാഗമാകില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരെ സംസാരിക്കില്ലെന്നും പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതോടെ എം.ലിജു വെട്ടിലായി. അതേസമയം, തൃപ്പൂണിത്തറയിലേക്ക് ലിജുവിന് പകരം കെ.ബാബു നിര്‍ദേശിച്ച ദീപക് ജോയിയുടെ പേരാണ് നിലവില്‍ പരിഗണിക്കുന്നത്.

സ്ഥാനാര്‍ത്ഥിപ്പട്ടിക എത്രയും പെട്ടെന്ന് പ്രഖ്യാപിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്. ഇന്ന് പുറത്ത് വിടുന്ന ആദ്യപട്ടികയില്‍ 40 ല്‍ അധികം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. 31 സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. 9 മണ്ഡലങ്ങളില്‍ ഒറ്റ പേരിലേക്ക് എത്തിയിട്ടുണ്ട്. ഇന്ന് സ്‌ക്രീനിങ് കമ്മറ്റിയിലും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലുമായി ബാക്കി മണ്ഡലങ്ങളില്‍ ധാരണയില്‍ എത്താനാണ് തീരുമാനം.