18
Mar 2026
Wed
18 Mar 2026 Wed
Gulf countries will celebrate Eid ul Fitr at Friday

ശവ്വാല്‍ മാസപ്പിറ കാണാത്തതിനെ തുടര്‍ന്ന് സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റയ്ന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ചയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകീട്ട് മാസപ്പിറ ദൃശ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ദൃശ്യമായിരുന്നില്ല. തുടര്‍ന്നാണ് റമദാന്‍ 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ തീരുമാനമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ഒമാനില്‍ നാളെയാണ് മാസപ്പിറവി നിരീക്ഷിക്കുക. പിറ കണ്ടാല്‍ വെള്ളിയാഴ്ച ഒമാനിലും പെരുന്നാളയിരിക്കും. കേരളത്തിലും നാളെ മാസപ്പിറ പ്രതീക്ഷിക്കുന്നുണ്ട്. ശവ്വാല്‍ മാസപ്പിറ ദൃശ്യമായില്ലെങ്കില്‍ വെള്ളിയാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച കേരളത്തില്‍ പെരുന്നാള്‍ ആഘോഷിക്കും.

ALSO READ: രോഗി ചോദ്യംചെയ്തതോടെ ഒരു ലക്ഷം രൂപയുടെ ആശുപത്രി ബില്ല് 57000 ആയി കുറഞ്ഞു