29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
hipopotamus death

മംഗളൂരു: ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് ഗുരുതര പരിക്കേറ്റ വെറ്ററിനറി സര്‍ജന്‍ മരിച്ചു. കര്‍ണാടകയിലെ ശിവമോഗ്ഗ താവരെക്കൊപ്പ മൃഗശാലയിലാണ് സംഭവം. ഡോ. സമീക്ഷ റെഡ്ഡിയാണ് (27) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈയിടെയാണ് ഡോ. സമീക്ഷ റെഡ്ഡി മൃഗശാലയില്‍ കരാറടിസ്ഥാനത്തില്‍ നിയമിതയായത്. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ഡോക്ടര്‍ക്ക് ഗര്‍ഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റത്. സാരമായി പരിക്കേറ്റ ഇവരെ ശിവമോഗ്ഗയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരിക്കുകയായിരുന്നു.

സംഭവത്തില്‍ വനം, പരിസ്ഥിതി മന്ത്രി ഈശ്വര്‍ ബി. ഖന്ദ്രെ അനുശോചിച്ചു. കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement