23
Mar 2026
Mon
23 Mar 2026 Mon
ATM

എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ജിയോപേമെന്റ് ബാങ്ക് എന്നിവയുള്‍പ്പടെയുള്ള ബാങ്കുകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ എടിഎം പിന്‍വലിക്കല്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

HDFC ബാങ്ക് എടിഎം നിയമങ്ങള്‍

എച്ച്ഡിഎഫ്സി ബാങ്ക്, എടിഎമ്മുകളില്‍ നടത്തുന്ന യൂണിഫൈഡ് പേയ്മെന്റ് അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ ഇനി മുതല്‍ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയില്‍ വരും. ഇടപാട് പരിധി കവിഞ്ഞാല്‍ പിന്‍വലിക്കല്‍ നിരക്കുകള്‍ ബാധകമാകും. ഓരോ ഇടപാടുകള്‍ക്കും 23രൂപയും നികുതിയുമാണ് ഈടാക്കുക. പണം പിന്‍വലിക്കല്‍ നിയമം ഇങ്ങനെയായിരിക്കും.

സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍.
മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് സൗജന്യ ഇടപാടുകളും മറ്റ് നഗരങ്ങളില്‍ അഞ്ച് സൗജന്യ ഇടപാടുകളും.
യുപിഐ പിന്‍വലിക്കലുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ, ‘സൗജന്യ’ ക്യാഷ് ആക്‌സസ് പോയിന്റുകളുടെ എണ്ണം ചുരുങ്ങുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക്

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അതേബാങ്കിന്റെ തന്നെ എടിഎമ്മുകളില്‍ നിന്ന് ദിവസേന പണം പിന്‍വലിക്കാനുള്ള പരിധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട് . റുപേ എന്‍സിഎംസി പ്ലാറ്റിനം ഡൊമസ്റ്റിക് ഡെബിറ്റ് കാര്‍ഡ്, റുപേ എന്‍സിഎംസി പ്ലാറ്റിനം ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ്, റുപേ വിമന്‍ പവര്‍ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ്, റുപേ പിഎന്‍ബി പലാഷ് ഡെബിറ്റ് കാര്‍ഡ്- റീസൈക്കിള്‍ഡ് പിവിസി ഡെബിറ്റ് കാര്‍ഡ്, റുപേ ബിസിനസ് പ്ലാറ്റിനം എന്‍സിഎംസി ഡെബിറ്റ് കാര്‍ഡ്, മാസ്റ്റര്‍കാര്‍ഡ് പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ്, വിസ ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡ്, പിഎന്‍ബി മാസ്റ്റര്‍കാര്‍ഡ് പ്ലാറ്റിനം റൈസ് തുടങ്ങിയ പിഎന്‍ബി ഡെബിറ്റ് കാര്‍ഡ്
വേരിയന്റുകളില്‍ എടിഎമ്മില്‍ നിന്ന് പ്രതിദിനം പണം പിന്‍വലിക്കാനുള്ള പരിധി 1,00,000 രൂപയില്‍ നിന്ന് 50,000 രൂപയായി കുറച്ചിട്ടുണ്ട്.

റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡ്, പിഎന്‍ബി റുപേ സെലക്ട് നിയോ, പിഎന്‍ബി റുപേ സെലക്ട് എക്സല്‍, വിസ സിഗ്നേച്ചര്‍ ഡെബിറ്റ് കാര്‍ഡ്, മാസ്റ്റര്‍കാര്‍ഡ് ബിസിനസ് ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ കാര്‍ഡുകള്‍ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎം പണം പിന്‍വലിക്കല്‍ പരിധി 1,50,000 രൂപയില്‍ നിന്ന് 75,000 രൂപയായി കുറച്ചു.

ജിയോ പേമെന്റ് ബാങ്ക്

പണം പിന്‍വലിക്കാന്‍ പുതിയ ക്യു.ആര്‍ കോഡ് സംവിധാനം ജിയോ അവതരിപ്പിച്ചു. ബാങ്കിങ് കറസ്പോണ്ടന്റുകള്‍ വഴി യുപിഐ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍ സൗജന്യ പരിധി നിശ്ചയിക്കുന്നത് നഗരങ്ങളെ അടിസ്ഥാനമാക്കിയാണ്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഇവിടെ 3 സൗജന്യ ഇടപാടുകള്‍ മാത്രമേ ലഭിക്കൂ. കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളില്‍ 5 സൗജന്യ ഇടപാടുകള്‍ വരെ ലഭിക്കും. പല ബാങ്കുകളും അവരുടെ ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജും ഏപ്രില്‍ 1 മുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. സാധാരണയായി 150 രൂപ മുതല്‍ 500 രൂപ വരെയാണിത്. പ്രീമിയം കാര്‍ഡുകള്‍ക്ക് ചാര്‍ജ് വീണ്ടും കൂടും.