25
Mar 2026
Tue
25 Mar 2026 Tue
woman dies by jumps from 17th floor after found husband hang dead

ഭര്‍ത്താവ് ജീവനൊടുക്കിയത് കണ്ട ഭാര്യ 17ാം നിലയില്‍ നിന്നു ചാടിമരിച്ചു. ഐടി ജീവനക്കാരിയായ ബീബി ഷാസിയ സിറാജ്(31)ആണ് മരിച്ചത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭാനു ചന്ദര്‍ റെഡ്ഡി(32)ബംഗളുരുവിലെ തങ്ങളുടെ അ്പാര്‍ട്ട്‌മെന്റിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തട്ടിവിളിച്ചിട്ടും ഭര്‍ത്താവ് കതക് തുറക്കാത്തതിനെ തുടര്‍ന്ന് ബീബി ഷാസിയ സിറാജ് അയല്‍വാസികളുടെയും സുരക്ഷാ ജീവനക്കാരുടെയും സഹായം തേടിയാണ് വാതില്‍ തള്ളി തുറന്നത്. ഈ സമയം തൂങ്ങിമരിച്ച നിലയിലായിരുന്നു ഭാനു ചന്ദര്‍ റെഡ്ഡി. ഏതാനും നിമിഷങ്ങള്‍ക്കകം യുവതി 17ാം നിലയില്‍ നിന്ന് താഴേക്കു ചാടുകയും മരിക്കുകയുമായിരുന്നു.
തെലങ്കാന സ്വദേശികളായ ദമ്പതികള്‍ ജോലിയുടെ ഭാഗമായാണ് ബംഗളുരുവില്‍ താമസിച്ചുവന്നിരുന്നത്.

ALSO READ: ഇ. അബൂബക്കറിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനാകില്ല; മറ്റൊരു ഡോക്ടറുടെ അഭിപ്രായം തേടാമെന്ന് ഡല്‍ഹി ഹൈക്കോടതി