15
Apr 2026
Mon
15 Apr 2026 Mon
Trump claims Iran can be taken out in one night

ഒരു രാത്രികൊണ്ട് ഇറാനെ തുടച്ചുനീക്കുമെന്നും അതൊരു പക്ഷേ നാളെ രാത്രിയായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ്. ഇറാനു നേരെ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ട്രംപ്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് ട്രംപ് നല്‍കിയ അന്ത്യശാസന ഇറാന്‍ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാനെതിരേ നടത്തുന്ന സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് വിശദീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എഫ് 15 പോര്‍വിമാനം ഇറാന്‍ വെടിവച്ചുവീഴ്ത്തിയതാണെന്നും ട്രംപ് സമ്മതിച്ചു. ഇതാദ്യമായാണ് ശത്രു തങ്ങളുടെ എഫ് 15 പോര്‍വിമാനം വെടിവച്ചുവീഴ്ത്തുന്നതെന്നും ട്രംപ് പറഞ്ഞു. അവരുടെ ഭാഗ്യത്തിനാണ് വിമാനം വെടിവച്ചിടാനായതെന്നും ട്രംപ് പറയുന്നു.

കഴിഞ്ഞ 37 ദിവസത്തിനിടെ അമേരിക്കന്‍ സായുധ സേന ഇറാനിലെ പതിനായിരത്തിലേറെ തവണ യുദ്ധവിമാനം പറപ്പിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ 13000ലേറെ ലക്ഷ്യങ്ങളാണ് തങ്ങള്‍ ആക്രമിച്ചത്.
പോര്‍വിമാനത്തിലെ രണ്ടാമത്തെ പൈലറ്റ് ഇറാനില്‍ കുടുങ്ങിയ വിവരം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയ ആളെ പിടികൂടുമെന്നും ട്രംപ് പറഞ്ഞു.

ആദ്യ പൈലറ്റിനെ രക്ഷിച്ച ശേഷമായിരുന്നു രണ്ടാമത്തെ പൈലറ്റിനെക്കുറിച്ചുള്ള വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഇറാന്‍ പോലും അപ്പോഴാണ് ഈ വിവരമറിയുന്നത്. ഇത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാക്കിയെന്നും ട്രംപ് വെളിപ്പെടുത്തി.

പൈലറ്റ് ഇറാനില്‍ കുടുങ്ങിയെന്ന വിവരം നല്‍കിയ ആളെക്കുറിച്ച് റിപോര്‍ട്ട് നല്‍കിയ സ്ഥാപനം വെളഇപ്പെടുത്തണമെന്നും ഇല്ലെങ്കില്‍ വിചാരണ നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കി.
രണ്ടാമത്തെ പൈലറ്റിനെ രക്ഷിക്കാനായി നാല് ബോംബറുകളും 64 പോര്‍വിമാനങ്ങളും 48 ഇന്ധന നിറയ്ക്കല്‍ ടാങ്കറുകളും 13 രക്ഷാവിമാനങ്ങളും ഉപയോഗിച്ചതായി ട്രംപ് വിശദീകരിച്ചു.

ALSO READ: രാജ്യരഹസ്യം ചോര്‍ത്തിനല്‍കിയതിന് ഇറാനില്‍ 17 പേര്‍ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക