08
Apr 2026
Wed
08 Apr 2026 Wed
Kerala assembly election tomorrow

സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ പോളിങ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. രാവിലെ 8 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു തുടങ്ങി. എക്‌സിറ്റ് പോളുകള്‍ക്കും ഈ സമയം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.അക്രമ സാധ്യതയുള്ള മണ്ഡലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2500 പ്രശ്‌നബാധിത ബൂത്തുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. 140 കമ്പനി കേന്ദ്ര സേനാ അംഗങ്ങളും 20 കമ്പനി തമിഴ്‌നാട് പോലീസും തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഉണ്ട്.

അക്രമ സാധ്യത ഉണ്ടെന്ന രഹസ്യാന്വോഷണ വിഭാഗം റിപോര്‍ട്ടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: രണ്ടാഴ്ച്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്; അംഗീകരിച്ച് ഇറാന്‍; ഹോര്‍മുസ് ഉപാധികളോടെ തുറക്കും