24
Apr 2026
Sat
24 Apr 2026 Sat
murder case accused man escaped from Kuthiravattam caught from Mumbai

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. 2021-ല്‍ പെരിന്തല്‍മണ്ണ സ്വദേശിനിയായ ദൃശ്യ(21)യെ വീട്ടില്‍കയറി കുത്തിക്കൊന്ന കേസിലെ പ്രതി വിനീഷ് ആണ് മുംബൈയില്‍ നിന്ന് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2025 ഡിസംബര്‍ 29നാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ ശുചിമുറിയുടെ ഭിത്തി തുരന്ന് രക്ഷപ്പെട്ടത്. ചായ കുടിക്കാന്‍ നല്‍കിയ സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ചായിരുന്നു ഇയാള്‍ ഭിത്തി തുരന്നത്. ബോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് പ്രതി കേരള പോലീസിന്റെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ വിനീഷ് മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് ഡിസംബര്‍ 10ന് കുതിരവട്ടത്തേയ്ക്ക് ചികിത്സയ്ക്കായി മാറ്റുന്നത്. വിനീഷ് കടന്നുകളഞ്ഞ സംഭവത്തില്‍ നാല് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.വിനീഷിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ അടക്കം പോലീസ് പുറത്തിറക്കിയിരുന്നു.

ALSO READ: നാദാപുരത്ത് ദമ്പതികളടക്കം മൂന്നുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു