ലണ്ടന്‍: 2026 ഫിഫ ലോകകപ്പിന്റെ ആദ്യ ഘട്ട മത്സരങ്ങള്‍ പുരോഗമിക്കവെ, റഫറിയിങ് തീരുമാനങ്ങള്‍ വീണ്ടും വിവാദത്തില്‍. അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയുടെ ഫൗളിന് കാര്‍ഡ് നല്‍കാതിരുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ, ചൊവ്വാഴ്ച നടന്ന ഇംഗ്ലണ്ട് – ഘാന മത്സരത്തിലെ ഒരു സുപ്രധാന തീരുമാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
|
മത്സരത്തിനിടെ ഘാന മുന്നേറ്റ താരം പ്രിന്‍സ് ക്വാബെന അഡുവിനെ ഇംഗ്ലണ്ട് പ്രതിരോധ താരം എസ്രി കോന്‍സ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വീഴ്ത്തിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. വീഡിയോ അസിസ്റ്റന്റ് റഫറി (VAR) പോലും ഈ തീരുമാനത്തില്‍ ഇടപെടാതിരുന്നതാണ് ഘാന ക്യാമ്പിനെ ചൊടിപ്പിച്ചത്. ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന കരുത്തരായ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ (0-0) തളയ്ക്കാന്‍ ആഫ്രിക്കന്‍ കരുത്തരായ ഘാനയ്ക്ക് സാധിച്ചെങ്കിലും, ആ പെനാല്‍റ്റി തീരുമാനം അനുകൂലമായിരുന്നെങ്കില്‍ ഘാനയ്ക്ക് മത്സരം 1-0 ന് ജയിക്കാമായിരുന്നു.
വിവാദ സംഭവം ഇങ്ങനെ:
Ezri Konsa just wipes Adu out 🤯
How was that not given as a penalty?! 😳 pic.twitter.com/HK4Y9SBAqc
— Pro_Football News (@Pro_Football1) June 23, 2026
മത്സരത്തിന്റെ 79-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സന്റെ പോസ്റ്റിലേക്ക് അഡു പന്തുമായി മുന്നേറുന്നതിനിടെയാണ് സംഭവം. പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടി കളിക്കുന്ന ഇംഗ്ലണ്ട് താരം എസ്രി കോന്‍സ, ഘാന താരത്തെ തടയാനായി രണ്ട് കാലുകളും ഉയര്‍ത്തി അപകടകരമായ രീതിയില്‍ മുന്നിലേക്ക് ചാടുകയായിരുന്നു.
ഇംഗ്ലണ്ടിന്റേത് വ്യക്തമായ ഫൗള്‍ ആയിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് അവര്‍ രക്ഷപ്പെട്ടതെന്നും മുന്‍ റഫറി ഡാരന്‍ കാന്‍ ബിബിസി സ്‌പോര്‍ട്‌സിനോട് പ്രതികരിച്ചു. ‘എസ്രി കോന്‍സയുടെ ആ ചലഞ്ച് കണ്ടപ്പോള്‍ ഞങ്ങളുടെ നെഞ്ചിടിപ്പ് ഉയര്‍ന്നതാണ്. ഒരു ഇംഗ്ലണ്ട് ആരാധകന്‍ എന്ന നിലയില്‍ പെനാല്‍റ്റി നല്‍കാത്തതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ റഫറി അത് പുനഃപരിശോധിക്കേണ്ടതായിരുന്നു. കോന്‍സയുടെ കാലുകള്‍ പന്തില്‍ തൊട്ടിട്ടേയില്ല, അദ്ദേഹം എതിര്‍താരത്തെയാണ് വീഴ്ത്തിയത്. വായുവില്‍ ഉയര്‍ന്ന് നിയന്ത്രണമില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ വരവ്. എന്റെ അഭിപ്രായത്തില്‍ അത് കൃത്യമായ പെനാല്‍റ്റി ആയിരുന്നു,’ ഡാരന്‍ കാന്‍ വ്യക്തമാക്കി.
വ്യക്തമായ തെറ്റാണെന്ന് പൂര്‍ണ്ണ ബോധ്യമില്ലെങ്കില്‍ വിഎആര്‍ (VAR) ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് റഫറിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുന്നതാണ് ഇതിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് എല്‍-ല്‍ ഒന്നാമതെത്തുമെന്ന് ഉറപ്പിച്ചിരുന്ന ഇംഗ്ലണ്ടിന് ഘാന നല്‍കിയ സമനില വലിയൊരു തിരിച്ചടിയാണ്. കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ തോമസ് ടൂഹലിന്റെ കീഴിലിറങ്ങുന്ന ഇംഗ്ലീഷ് പടയ്ക്ക് വരും മത്സരങ്ങളില്‍ കളി മെച്ചപ്പെടുത്തേണ്ടതുണ്ട്.
No Penalty Call In England vs Ghana Match Stirs Row


