ക്ലാസ് എടുക്കുന്നതിനിടെ ഗെയിം കളിക്കുന്നത് ചോദ്യം ചെയ്ത അധ്യാപികയുടെ മൂക്കിടിച്ചു തകര്‍ത്ത് വിദ്യാര്‍ഥി. മാലദ്വീപിലെ ഗധൂ ദ്വീപില്‍ ഗഫ് ദാല്‍ അടോള്‍ സ്‌കൂളിലെ അധ്യാപികയായ ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലൂര്‍ ദീപക് ശശിയുടെ ഭാര്യ സ്മിത എന്‍ പിള്ള(35)യ്ക്കു നേരെയാണ് ആക്രമണം. ഇടിയേറ്റ് സ്മിതയുടെ മൂക്കിന് ഗുരുതര പരിക്കേറ്റു. ബോധരഹിതയായി വീണ അധ്യാപികയെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. സ്മിതയുടെ മൂക്കിന്റെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്.
|
സ്മിത കംപ്യൂട്ടര്‍ ക്ലാസെടുക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ലാബിലെ കംപ്യൂട്ടറില്‍ ഗെയിം കളിക്കുകയായിരുന്നു. സ്മിത ഇതു വിലക്കിയിട്ടും വിദ്യാര്‍ഥി പിന്‍മാറിയില്ല. വീഡിയോ എടുത്ത് പ്രിന്‍സിപ്പലിനെ കാണിക്കുമെന്ന് സ്മിത അറിയിച്ചതോടെ വിദ്യാര്‍ഥി ഇവരുടെ ഫോണ്‍ പിടിച്ചുവാങ്ങി എറിയുകയും മൂക്കില്‍ ശക്തിയായി നിരന്തരം ഇടിക്കുകയുമായിരുന്നു. ഒരു വര്‍ഷം മുമ്പാണ് സ്മിത സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്.
ALSO READ: ഇറാനുമായി വീണ്ടും വെടിനിര്‍ത്തല്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി യുഎസ്




