14
Apr 2026
Tue
14 Apr 2026 Tue
3 Beypore natives dies in accident in Karnataka

കര്‍ണാടകയിലെ ചാമരാജ നഗറിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരപരിക്ക്. മുഹമ്മദ് അസീര്‍(37), അയിഷ നൂരി(41),നോഹ(19)എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളുരുവില്‍ ജോലി ചെയ്യുന്ന അസീര്‍ നാട്ടില്‍ നിന്ന് സഹോദരിയെയും കുട്ടികളെയും കൂട്ടി മൈസൂരിലേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുണ്ടല്‍പേട്ടയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു ലോറി.

ALSO READ: ക്ലാസ് എടുക്കുന്നതിനിടെ ഗെയിം കളിക്കുന്നത് ചോദ്യം ചെയ്ത അധ്യാപികയുടെ മൂക്കിടിച്ചു തകര്‍ത്ത് വിദ്യാര്‍ഥി