വനിത സംവരണ ഭേദഗതി ബില്ല് പാസാക്കി ചരിത്രം സൃഷ്ടിക്കാനുള്ള സുവര്‍ണ നിമിഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബില്ലിനെ പ്രതിപക്ഷം എതിര്‍ത്താല്‍ രാഷ്ട്രീയ നേട്ടം തനിക്ക് ലഭിക്കും. അനുകൂലിച്ചാല്‍ ആര്‍ക്കും രാഷ്ട്രീയ നേട്ടം ലഭിക്കില്ല. തങ്ങള്‍ക്ക് അംഗീകാരം ആവശ്യമില്ല .ലോക്‌സഭയില്‍ മുന്‍പുള്ള രീതിയില്‍ അനുപാതം തുടരും. രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ ബില്ലിനെ നോക്കി കാണരുത്. വനിതകളെ ഇനിയും കാത്തുനിര്‍ത്താന്‍ ആവില്ലെന്നും പ്രധാനമന്ത്രി ലോകസഭയില്‍ പറഞ്ഞു.
|
ബില്ല് പാസായാല്‍ അത് രാജ്യത്തിന് പുതിയ ദിശ നല്‍കും. ഒരുമിച്ച് ഒറ്റക്കെട്ടായി രാജ്യത്തിന് പുതിയ വഴിതെളിക്കാം. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ബില്ലിനെ പലരും എതിര്‍ക്കുന്നത്. ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യത്തെ സ്ത്രീകള്‍ മാപ്പ് നല്‍കില്ല. ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ എന്നാല്‍ വികസിത ഭാരതമാണ്.
30 വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് സ്ത്രീകള്‍ നേതാക്കളായി. ഇന്ന് ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് വലിയ വില നല്‍കേണ്ടിവരും. രാഷ്ട്രീയമായ അവകാശങ്ങള്‍ക്ക് വേണ്ടി സ്ത്രീകള്‍ ശബ്ദമുയര്‍ത്തുന്നു. വനിതകളെ പാര്‍ലമെന്റില്‍ കടക്കാന്‍ അനുവദിക്കു. സ്ത്രീകളുടെ നേതൃത്വ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടണം. എല്ലാ മേഖലകളിലും സ്ത്രീകള്‍ മികവു കാട്ടുന്നു. ഒരുമിച്ച് ഒറ്റക്കെട്ടായി സ്ത്രീകളെ ശാക്തീകരിക്കാന്‍ പ്രവര്‍ത്തിക്കണം.
പ്രതിപക്ഷം എതിര്‍ത്താല്‍ ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാകും. എല്ലാ പാര്‍ട്ടികളുടെയും ഉദ്ദേശം രാജ്യത്തെ വനിതകള്‍ കാണുന്നു. മണ്ഡല പുനര്‍നിര്‍ണയം ഒരു സംസ്ഥാനത്തിനും നീതി നിഷേധിക്കില്ല. രാജ്യത്തിന് ഉറപ്പുനല്‍കുന്നു ഒരു സംസ്ഥാനത്തിനും വിവേചനം നേരിടേണ്ടി വരില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ചിലര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഒഴിവുകഴിവുകള്‍ പറയുന്നത് അവസാനിപ്പിക്കൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ALSO READ: ഭൂമിയുടെ ‘എസി’ ഓഫാകുന്നു? അറ്റ്‌ലാന്റിക് സമുദ്രത്തിലെ മഹാപ്രവാഹം നിലയ്ക്കുമോ?





