24
Apr 2026
Tue
24 Apr 2026 Tue
Thirur mother and son death

മലപ്പുറം ജില്ലയിലെ തിരൂരില്‍ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴൂര്‍ സ്വദേശി ഇര്‍ഫാനയും മകന്‍ അമാന്‍ മാലികുമാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടുപറമ്പിലെ കിണറ്റില്‍ കണ്ടെത്തിയ ഇവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുഞ്ഞുമായി യുവതി കിണറ്റില്‍ച്ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടിലുണ്ടായിരുന്നവര്‍ പുറത്തുപോയ സമയത്താണ് യുവതി കുഞ്ഞുമായി കിണറ്റില്‍ച്ചാടിയതെന്ന് കരുതുന്നു. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

നാലുമാസം മുന്‍പാണ് ഇര്‍ഫാനയുടെ മാതാവ് മരിച്ചത്. ഇതേത്തുടര്‍ന്ന് ഇര്‍ഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മരണകാരണം വ്യക്തമാകുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.