അയര്‍ലന്‍ഡില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കട്ടപ്പന സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കട്ടപ്പന അനിവേലില്‍ വീട്ടില്‍ ജയകുമാര്‍ അനിവേലില്‍ ആണ് മരിച്ചത്.
|
മുംബൈയില്‍ വിമാനമിറങ്ങിയ ശേഷം ട്രെയിന്‍മാര്‍ഗം ആലുവയിലെത്തിയ ജയകുമാര്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുടുംബത്തോടൊപ്പം അയര്‍ലന്‍ഡിലായിരുന്നു ജയകുമാര്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
ALSO READ: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു; ഏഴുപേര്‍ക്ക് സൂര്യാതപമേറ്റു



