04
May 2026
Mon
04 May 2026 Mon
UDF leaders pressmeet

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 96 ഇടത്ത് ലീഡ് ചെയ്യുന്ന യുഡിഎഫ് ഭരണം ഉറപ്പിക്കുന്നു. ഇന്ദിരാഭവനില്‍ യുഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു. യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നല്‍കുന്നൂ എന്നതാണ് ഇതുവരെയുള്ള ഫലം. ജനങ്ങള്‍ക്ക് നന്ദിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. ഫലം പുറത്തുവന്നശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരെ സാക്ഷിനിര്‍ത്തിയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

ALSO READ: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 64 കോടി രൂപ സമ്മാനം