യുവാക്കളെ വിവാഹം ചെയ്ത് പണം തട്ടിവന്ന യുവതി ഒമ്പതാം വിവാഹത്തില്‍ പിടിയിലായി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ഒമ്പതാം തവണ തട്ടിപ്പുകാരി വിവാഹം കഴിച്ച യുവാവിന് തോന്നിയ സംശയമാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.
|
വിവാഹത്തിനെന്ന പേരില്‍ യുവതി യുവതി പരാതിക്കാരനില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയിരുന്നു. തുടര്‍ന്ന് യുവാവ് ഇവരെ വിവാഹം കഴിച്ചു. വിവാഹശേഷം വധുവിന്റെ പെരുമാറ്റത്തില്‍ യുവാവിന് സംശയങ്ങളുയര്‍ന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവതി 8 പേരെ നേരത്തേ വിവാഹം കഴിച്ചതായും ഇവരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയിരുന്നതായും ഇദ്ദേഹം കണ്ടെത്തിയത്.
വിവാഹത്തട്ടിപ്പിനിരയായ യുവാവ് പോലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ പിടികൂടി.വിവാഹത്തട്ടിപ്പ് സംഘത്തിലെ മറ്റ് രണ്ടുപേരെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
ALSO READ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് പിന്തുണ തേടി കത്തയച്ച് വിജയ്



