സുനിതയെ ബംഗളുരുവില്‍ മര്‍ദ്ദിച്ചുകൊന്ന മലയാളി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയില്‍. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി സുനിതയെ തെരുവുനായ്ക്കളെ പരിപാലിക്കുന്ന ജോലിക്കായി ബംഗളുരുവില്‍ വിളിച്ചുവരുത്തിയാണ് ദീപക് കൊലപ്പെടുത്തിയത്. ദീപക് കൃഷ്ണന്റെ മോശം പെരുമാറ്റത്തെ എതിര്‍ത്ത സുനിത താന്‍ നാട്ടിലേക്ക് പോവുകയാണെന്നു പറഞ്ഞപ്പോഴായിരുന്നു ഇയാളുടെ ആക്രമണം. നെഞ്ചില്‍ ചവിട്ടിവീഴ്ത്തിയും മുടിയില്‍ പിടിച്ചുവലിച്ച് ഭിത്തിയില്‍ തറ ഇടിപ്പിച്ചും ദീപക് സുനിതയെ അബോധാവസ്ഥയിലാക്കിയിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി പോലീസ് സഹായം തേടിയതോടെയാണ് സുനിതയെ ആശുപത്രിയിലെത്തിക്കാനായത്.
|
വിവരമറിഞ്ഞെത്തിയ ഭര്‍ത്താവ് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ സുനിതയെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം വാടാനപ്പള്ളിയില്‍ തെരുവുനായ്ക്കളെ സംരക്ഷിച്ചിരുന്ന സുനിത സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടമായിരുന്നു ഇവയ്ക്ക് ഭക്ഷണമായി കൊടുത്തിരുന്നത്. വേനലവധിക്ക് സ്‌കൂളുകള്‍ അടച്ചതോടെ തെരുവുനായ്ക്കളെ പരിപാലിക്കുന്നത് ബാധ്യതയായതോടെ നാല്‍പതിനായിരം രൂപ ശമ്പളം വാഗ്ദാനം ചെയ്ത ദീപക് കൃഷ്ണന്റെ സ്ഥാപനത്തില്‍ ജോലിക്കെത്തുകയായിരുന്നു.
മുമ്പ് വധശ്രമക്കേസില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സുനിത ഈ സമയം കാരണവര്‍ വധക്കേസ് കുറ്റവാളി ഷെറിനൊപ്പമായിരുന്നു ജയിലില്‍ ഉണ്ടായിരുന്നത്. ഷെറിന് ജയിലില്‍ വിഐപി പരിഗണന ലഭിച്ചിരുന്നതും അന്നത്തെ ജയില്‍ ഡിഐജിയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നതിനെക്കുറിച്ചും സുനിത മാധ്യമങ്ങളോടു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ALSO READ: പൂപ്പാറയിൽ പോലീസ് കാവലിൽ കൈയേറ്റം ഒഴിപ്പിക്കുന്നു



