ബിജെപി നേതാവ് സുവേന്ദു അധികാരി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയാവും. നിയമസഭാ കക്ഷിയോഗത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും പാര്‍ട്ടി മുന്‍ അധ്യക്ഷനുമായ ദിലീപ് ഘോഷ് ആണ് സുവേന്ദുവിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. കേന്ദ്രനിരീക്ഷകരായി ആഭ്യന്തരമന്ത്രി അമിത് ഷായും ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരന് മജിയും യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഈ യോഗത്തില്‍ വച്ചാണ് സുവേന്ദു അധികാരി മുഖ്യമന്ത്രിയാകുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത്.
|
തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതാ ബാനര്‍ജിയുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു അധികാരി 2020ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 2021ല്‍ നന്ദിഗ്രാമില്‍ മമതയ്ക്കെതിരേ ബിജെപി ടിക്കറ്റില്‍ സുവേന്ദു വിജയിച്ചിരുന്നു. തുടര്‍ന്ന് മമത ഭവാനിപൂറില്‍ മല്‍സരിച്ചു ജയിച്ചാണ് മുഖ്യമന്ത്രി പദം നിലനിര്‍ത്തിയത്. ഈ വര്‍ഷം ഭവാനിപുറില് മല്‍സരിച്ച സുവേന്ദു മമതയെ പതിനയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.
ശനിയാഴ്ച കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ALSO READ: കാസര്‍കോട്ട് വീടിനുള്ളില്‍ രാജവെമ്പാല



