30
May 2026
Tue
30 May 2026 Tue
CV Shanmugam among leaders expelled from AIADMK

എഐഎഡിഎംകെയിലെ ഒരു വിഭാഗം മുഖ്യമന്ത്രി വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ചു. എസ് പി വേലുമണി, സി വി ഷണ്‍മുഖന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. വിജയ് യെ ഇന്നു തന്നെ കാണുമെന്നും ഇരുവരും അറിയിച്ചു. കഴിഞ്ഞ മൂന്ന് തവണ ഡിഎംകെയോടും നാലാം തവണ ഡിഎംകെയോടും എഐഎഡിഎംകെ തോറ്റ കാര്യവും ഷണ്‍മുഖം ചൂണ്ടിക്കാട്ടി. പാര്‍ക്കിയെ നമുക്ക് പുനര്‍ജീവിപ്പിക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ ഭാവി ചര്‍ച്ച ചെയ്യണം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി(എടപ്പാടി പളനിസ്വാമി)ഇതിനായി യോഗം വിളിച്ചുചേര്‍ക്കണമെന്നും ഷണ്‍മുഖം ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ പാര്‍ട്ടി രൂപീകരിച്ചത് ഡിഎംകെയെക്ക് എതിരേയാണ്. കഴിഞ്ഞ 53 വര്‍ഷമായി നമ്മുടെ രാഷ്ട്രീയം ഡിഎംകെയ്ക്ക് എതിരേയാണ്. ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സര്‍ക്കാരുണ്ടാക്കാനുള്ള പ്രപ്പോസല്‍ നിരസിക്കപ്പെട്ടു. അത്തരമൊരു സഖ്യത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ എഐഎഡിഎംകെ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെയെ വിഭജിക്കാന്‍ തനിക്കു യാതൊരു ഉദ്ദേശവുമില്ലെന്നും ഷണ്‍മുഖം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പിനു ശേഷം യാതൊരു സഖ്യവുമില്ലാതെയാണ് നാം നില്‍ക്കുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് നമ്മുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി എംഎല്‍എമാര്‍ ടിവികെയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പളനിസ്വാമിയുടെ നേതൃത്വത്തില്‍ ബിജെപി സഖ്യമുണ്ടാക്കിയത് അവസാനിച്ചിരിക്കുന്നു. പ്രത്യശശാസ്ത്ര ശത്രുവായ ബിജെപി എഐഎഡിഎംകെയ്‌ക്കൊപ്പമുള്ളതിനാലാണ് ടിവികെ എഐഎഡിഎംകെ സഖ്യമുണ്ടാക്കുന്നതില്‍ നിന്ന് മാറിനിന്നത്. ബിജെപി സഖ്യത്തില്‍ ഇല്ലാത്തതിനാല്‍ ടിവികെ തങ്ങളുടെ പിന്തുണ സ്വീകരിക്കുമെന്നും ഷണ്‍മുഖം ചൂണ്ടിക്കാട്ടി.

ടിവികെയ്ക്ക് പിന്തുണ നല്‍കാനുള്ള ആവശ്യം നേരത്തേ പളനിസ്വാമി തള്ളിയിരുന്നു. ഇതാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയ്ക്കു കാരണമായത്. 47 എംഎല്‍എമാരാണ് ഐഎഡിഎംകെയ്ക്കുള്ളത്.

ALSO READ: തിരൂരില്‍ മസാജ് പാര്‍ലറിലെത്തിയ യുവാവിനെ വിവസ്ത്രനാക്കി പണവും സ്വര്‍ണവും തട്ടിയെടുത്ത രണ്ട് യുവതികളും യുവാവും പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക