ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷമാണ് ടിവികെയെ പിന്തുണച്ചതെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ടിവികെയ്ക്ക് കോണ്‍ഗ്രസ് നല്‍കിയ പിന്തുണ ഏകപക്ഷീയമല്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സെല്‍വപെരുന്തഗെ പറഞ്ഞു.
|
ഡിഎംകെയെ അറിയിക്കാതെയല്ല ഞങ്ങള്‍ മുന്നോട്ടുപോയത്. ഞങ്ങളുടെ ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഡിഎംകെ ഖജാന്‍ജി ടി ആര്‍ ബാലുവിനോടും രാഹുല്‍ ഗാന്ധി കനിമൊഴിയോടും സംസാരിച്ചിരുന്നു. അതിന് ശേഷമാണ് ടിവികെയെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും സെല്‍വപെരുന്തഗെ പറഞ്ഞു.
ALSO READ: തമിഴ്‌നാട് നിയമസഭയില്‍ ഇനി താര പോരാട്ടം; പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിന്‍
എന്നാല്‍, കോണ്‍ഗ്രസ് എടുത്തുചാടി ടിവികെയെ പിന്തുണച്ചുവെന്നും ചതിയാണ് കാണിച്ചതെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡിഎംകെ ഇന്ത്യാ മുന്നണി ബന്ധം വിഛേദിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസിനെ പരിഗണിക്കുമെന്ന് സെല്‍വപെരുന്തഗെ പറഞ്ഞു. ഏത് വകുപ്പുകളാണ് അനുവദിക്കുക എന്നത് ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
Congress says support for TVK came after discussions with DMK leadership



