29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
vijay insta page

മുഖ്യമന്ത്രിയായി താര രാജാവ് വിജയ് അധികാരമേറ്റതോടെ തമിഴ്നാട്ടിലാകെ ആരവമാണ്. സത്യപ്രതിജ്ഞയില്‍ തുടങ്ങിയ ആഘോഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും അലയടിക്കുകയാണ്. ആളും അനക്കവുമില്ലാതിരുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പേജിലേക്ക് ഫോളോവേഴ്‌സിന്റെ ഇടിച്ചുകയറ്റമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിജയ് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം പേജിലെ ഫോളോവേഴ്സ് വെറും നാല് ലക്ഷം മാത്രമായിരുന്നു. എന്നാല്‍, ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രി പദവിയിലെത്തിയതോടെ ഇന്‍സ്റ്റഗ്രാം പേജ് കത്തിക്കയറി. രണ്ട് ദിവസം കൊണ്ട് 15 ലക്ഷം ഫോളോവേഴ്സിലെത്തിയിരിക്കുകയാണ്. കുറഞ്ഞ ലൈക്കുകള്‍ മാത്രം ലഭിച്ചിരുന്ന മുന്‍ പോസ്റ്റുകള്‍ക്ക് പകരം പുതിയ പോസ്റ്റുകള്‍ക്കെല്ലാം മൂന്ന് ലക്ഷവും നാല് ലക്ഷവുമൊക്കെയാണ് ലൈക്ക് ലഭിക്കുന്നത്.

വിജയ് മുന്‍മുഖ്യമന്ത്രി സ്റ്റാലിനെ സന്ദര്‍ശിച്ച ഫോട്ടോയ്ക്ക് 307K ലൈക്കാണ് ലഭിച്ചത്. കമന്റുകളില്‍ നിറയെ അഭിനന്ദന പ്രവാഹമാണ്.

ALSO READ: മുസ്ലിം ലീഗിന്റെ പിന്തുണ സതീശന് പാരയായി; ഹൈക്കമാന്‍ഡ് തീരുമാനം ഇന്ന് വൈകീട്ട്

ഞായറാഴ്ചയാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്നലെ നടന്നു. എത്രയും വേഗം സഭയില്‍ വിശ്വാസ വോട്ടിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചിരിക്കുകയാണ്.

നിലവില്‍ 120 എംഎല്‍എമാരുടെ പിന്തുണ വിജയിക്കുണ്ട്. ടിവികെയുടെ 107 കൂടാതെ കോണ്‍ഗ്രസിന്റെ അഞ്ചും സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് എന്നിവയുടെ രണ്ടുവീതം എംഎല്‍എമാരുടെയും പിന്തുണയാണ് വിജയിക്കുള്ളത്. ഐഎഡിഎംകെയില്‍ നിന്നുള്ള ഒരുവിഭാഗം ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ട്. അങ്ങനെയെങ്കില്‍ ആത്മവിശ്വാസത്തോടെ ഭരിക്കാനുള്ള ഭൂരിപക്ഷം സഭയില്‍ വിജയിക്ക് ലഭിക്കും.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement