13
May 2026
Tue
13 May 2026 Tue
two kids drown in Malappuram

മലപ്പുറത്ത് രണ്ടു കുട്ടികള്‍ തോട്ടില്‍ വീണു മരിച്ചു. പൂക്കോട്ടൂര്‍ പിലാക്കലില്‍ ആണ് സംഭവം. കീഴ്‌ശേരി കുറവംപുറത്ത് വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് ഫൗസാന്‍(4), പൂക്കോട്ടൂര്‍ ചേര്‍ത്തൊടിയില്‍ അഫ്‌സല്‍ അലിയുടെ മകന്‍ ആദില്‍ ഹിറാഷ് (7) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിലാക്കലിലുള്ള ബന്ധുവീട്ടില്‍ വിരുന്നെത്തിയതായിരുന്നു കുട്ടികള്‍. കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ ഇരുവരെയും കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.

ALSO READ: നാലു ജില്ലകളില്‍ 7 ദിവസത്തേക്ക് വൈദ്യുതി വിതരണം തടസ്സപ്പെടും