14
May 2026
Thu
14 May 2026 Thu
cpm vellappalli

ന്യൂനപക്ഷങ്ങളെ അകറ്റുന്ന സമീപനം സ്വീകരിച്ചതാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായതെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ഇക്കാര്യത്തില്‍ നേതൃത്വത്തിന് അതിരൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. സംഘടനാതലത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന അംഗങ്ങള്‍ വിമര്‍ശിച്ചു. വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി വിജയന്റെ സമീപനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്വേഷ പ്രസംഗം പലതവണ ആവര്‍ത്തിച്ച വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും അകറ്റി. ന്യൂനപക്ഷങ്ങള്‍ അകന്നത് കാണാന്‍ പാര്‍ട്ടിക്ക കഴിഞ്ഞില്ല.

കണ്ണൂരിലെ വിമത കലാപം ഗൗരവത്തോടെ കാണണം. അണികള്‍ മാത്രമല്ല, അംഗങ്ങളും പാര്‍ട്ടിയില്‍നിന്ന അകന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ വന്‍ വീഴച സംഭവിച്ചു. തളിപ്പറമ്പില്‍ പി.കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം ഒരിക്കലും പാടില്ലായിരുന്നു. ടി.ഐ മധുസൂദനനെതിരായ ആക്ഷേപവും ഗുരുതരമാണ.

പാര്‍ട്ടിയില്‍ അടിമുടി തിരുത്ത് വേണം. അത ചര്‍ച്ച ചെയ്യാന്‍ പ്ലീനം വിളിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. തെരഞ്ഞെടുപ്പ പരാജയം വിലയിരുത്താനുള്ള സംസ്ഥാന സമിതി യോഗം വ്യാഴാഴ്ചയും തുടരും.