18
May 2026
Mon
18 May 2026 Mon
tamil movie maker k rajan

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി. 85 വയസായിരുന്നു. ചെന്നൈയിലെ അഡയാര്‍ നദിയിലാണ് അദ്ദേഹം ചാടിയത്. അഗ്‌നിരക്ഷാ സേനയെത്തി മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1983ല്‍ ബ്രഹ്മചാരിഗള്‍ എന്ന ചിത്രത്തിലൂടെയാണ് രാജന്‍ സിനിമാ നിര്‍മാണ രംഗത്തേക്ക് വരുന്നത്. ഇതിന് ശേഷം രണ്ട് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. 1991 ല്‍ നമ്മ ഊരു മറിയാമ്മ എന്ന ചിത്രമാണ് രാജന്‍ ആദ്യം സംവിധാനം ചെയ്തത്. നിഴല്‍ഗര്‍ രവിയും ശരത് കുമാറുമായിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.

തുടര്‍ന്ന് ഉണര്‍ച്ചിഗള്‍ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. ഇതിന് പിന്നാലെ ഗണേഷ് സിനി ആര്‍ട്‌സ് എന്ന പേരില്‍ നിര്‍മാണക്കമ്പനി സ്ഥാപിച്ചു. 2000 ല്‍ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. രാജന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വലിയ ഞെട്ടലിലാണ് സിനിമാ ലോകം. മരണവാര്‍ത്ത ഞെട്ടിച്ചതായി ഖുശ്ബു സുന്ദര്‍ പറഞ്ഞു. തമിഴ് സിനിമാരംഗത്തുണ്ടായ വലിയ നഷ്ടമെന്ന് ശരത് കുമാറും പ്രതികരിച്ചു.

അടുത്തിടെ തമിഴ് സിനിമാ രംഗത്തെക്കുറിച്ച് രാജന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. അഭിനേതാക്കളുടെ ഉയര്‍ന്ന പ്രതിഫലത്തെക്കുറിച്ചും നിര്‍മാതാക്കള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും സിനിമാ രംഗത്തെ മോശം പ്രവണതകളെക്കുറിച്ചുമായിരുന്നു അദ്ദേഹം പരാമര്‍ശിച്ചത്.