18
May 2026
Mon
സര്‍ക്കാര്‍ സബ്സിഡിയില്‍ കുറഞ്ഞവിലയ്ക്ക് ഭക്ഷണ വിതരണം നടത്തുന്ന അമ്മ കാന്റീനുകള്‍ നവീകരിക്കാനും ഭക്ഷ്യവിതരണം ഉറപ്പാക്കാനും ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ചെന്നൈ കോര്‍പറേഷനു കീഴില്‍മാത്രം 383 അമ്മ കാന്റീനുകളും മറ്റു കോര്‍പറേഷനുകളുടെയും മുനിസിപാലിറ്റികളുടെയും കീഴില്‍ 237 അമ്മ കാന്റീനുകളുമാണ് ഉള്ളത്.
|
കാന്റീനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ആവശ്യമായ പാചക ഉപകരണങ്ങള്‍ വാങ്ങാനും നിര്‍ദേശിച്ച വിജയ് പൊതുജനങ്ങള്‍ക്ക് വൃത്തിയുള്ളതും ഗുണമേന്മയുള്ളതുമായ ഭക്ഷണം തടസ്സമില്ലാതെ നല്‍കണമെന്നും ഉത്തരവിട്ടു. ഇതിനാവശ്യമായ പണം കോര്‍പറേഷനുകളുടെയും നഗരസഭകളുടെയും പൊതുഫണ്ടുകളില് നിന്ന് എടുക്കണമെന്നും വിജയ് നിര്‍ദേശിച്ചു. ഇഡലിക്ക് ഒരു രൂപയും ചോറിന് 5 രൂപയുമാണ് അമ്മ കാന്റീനുകളില്‍ ഈടാക്കുന്നത്.

