20
May 2026
Wed
20 May 2026 Wed
evidence related to Fazal murder case missing from court

തലശ്ശേരി ഫസല്‍ വധക്കേസിലെ പ്രധാന തൊണ്ടിമുതല്‍ കോടതിയില്‍ നിന്നു കാണാതായി. തൊണ്ടിമുതലായ ഫസലിന്റെ രക്തം പുരണ്ട തൂവാല യാണ് എറണാകുളം സിജെഎം കോടതിയില്‍ നിന്ന് കാണാതായത്. കേസിലെ നിര്‍ണായക തെളിവാണ് ഈ തൂവാല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം നടന്ന കേസിന്റെ വിചാരണ വേളയില്‍ തൂവാല ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പരിശോധന നടത്തിയപ്പോഴാണ് തൂവാല കാണുന്നില്ലെന്ന് വ്യക്തമായത്. തൂവാല കാണാനില്ലെന്ന് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. തൂവാല എങ്ങനെ കാണാതായി എന്നതില്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് സിബിഐ പറയുന്നത്.

2006 ഒക്ടോബര്‍ 22നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. സിപിഐഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. സിപിഐഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കം എട്ട് പേരാണ് കേസിലെ പ്രതികള്‍. കാരായി രാജന്‍ നിലവില്‍ നിയുക്ത എംഎല്‍എയാണ്.

ALSO READ: സംസ്ഥാനത്ത് മിൽമപാൽ വിലകൂട്ടി