29
May 2026
Wed
29 May 2026 Wed
vijay tvk

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് രണ്ടുമന്ത്രിമാര്‍. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അഡ്വ. രാജേഷ് കുമാര്‍, പി വിശ്വനാഥന്‍ എന്നിവരാണ് വിജയ് മന്ത്രിസഭയില്‍ മന്ത്രിമാരാകുക. ലിസ്റ്റ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എക്‌സ് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. 59 വര്‍ഷത്തിന് ശേഷമാണ് തമിഴ് നാട്ടില്‍ കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം ലഭിയ്ക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, വിസികെ പാര്‍ട്ടികളെ മന്ത്രിസഭയിലേയ്ക്ക് ടിവികെ ക്ഷണിച്ചിരുന്നു. പാര്‍ട്ടിയുടെ ഉന്നതതല യോഗം വിളിച്ച് തീരുമാനമെടുക്കുമെന്ന് വിസികെ അറിയിച്ചു. മുസ്ലിം ലീഗ് പ്രതികരിച്ചിട്ടില്ല. അതേസമയം എഐഎഡിഎംകെ -എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഇടത് പാര്‍ട്ടികളും വിസികെയും പ്രഖ്യാപിച്ചു.

കേവലഭൂരിപക്ഷത്തിന് 11 എംഎല്‍എമാരുടെ കുറവാണ് ടിവികെയ്ക്ക് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്, മുസ് ലിം ലീഗ്, സിപിഐഎം, സിപിഐ, വിസികെ പാര്‍ട്ടികളോട് വിജയ് പിന്തുണ തേടുകയും ഇവര്‍ പിന്തുണ നല്‍കുകയുമായിരുന്നു. അതേസമയം വിശ്വാസവോട്ടെടുപ്പില്‍ എഐഎഡിഎംകെയില്‍ നിന്ന് ഒരുവിഭാഗവും ടിവികെ സര്‍ക്കാരിന് പിന്തുണ നല്‍കി.

ALSO READ:ഫസല്‍ വധക്കേസിലെ പ്രധാന തൊണ്ടിമുതല്‍ കോടതിയില്‍ നിന്നു കാണാതായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക