22
May 2026
Thu
22 May 2026 Thu
Police suspecting suicide in Cheruvannur car fire incident

കോഴിക്കോട്ട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ തീപടര്‍ന്നുപിടിച്ച് യുവതി മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്.
ഗര്‍ഭിണിയായ സോനയുടെ മരണത്തില്‍ ഭര്‍ത്താവ് രജിന്‍ ലാലിന് പങ്കില്ലെന്നും പോലീസ് പറയുന്നു. ശരീരത്തിനേറ്റ 60 ശതമാനം പൊള്ളലുകളോടെ യുവാവ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോന കരുതിക്കൂട്ടി കന്നാസില്‍ പെട്രോള്‍ വാങ്ങി കാറില്‍ വയ്ക്കുകയും ഓട്ടത്തിനിടെ തീ കൊടുക്കുകയുമായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. രജിന്‍ലാലുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത മാനസിക ബുദ്ധിമുട്ട് നേരിട്ടതാണ് ഇത്തരമൊരു കടുംകൈയിലേക്ക് യുവതി എത്തിച്ചേര്‍ന്നത്. മരണത്തിന് തൊട്ട് മുമ്പ് താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ സോന സഹോദരിയോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയില്‍ എത്തിയ സോന കന്നാസില്‍ പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.

അന്നേദിവസം രാത്രി ഒന്‍പതോടെ ബന്ധുവീട്ടില്‍നിന്ന് രജിന്‍ലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴിയാണ് സോന കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ച കന്നാസിനു തീയിട്ടത്. ഇതോടെ തീ വാഹനത്തിനുള്ളില്‍ ആളിപ്പടര്‍ന്നു. ഇതോടെ വാഹനം നിര്‍ത്തിയ രജിന്‍ലാല്‍ റോഡരികിലെ തോട്ടിലേക്ക് ചാടുകയായിരുന്നു. ഓടിക്കൂടിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപ്പോഴേക്കും യുവതി പൊള്ളലേറ്റു മരിച്ചിരുന്നു.

ALSO READ: പാലക്കാട്ട് 12കാരന്‍ ജീവനൊടുക്കി