08
May 2026
Sun
08 May 2026 Sun
woman dies by drinking acid in husbands home in Kasarkode

കാസര്‍കോട്ട് യുവതി ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ ആസിഡ് കുടിച്ച് ജീവനൊടുക്കി. ഭര്‍ത്താവിനെ പോലീസ് പിടികൂടി. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ(24)യാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് യുവതി കടുംകൈ ചെയ്തതെന്ന് സുഫൈദയുടെ വീട്ടുകാര്‍ പരാതിപ്പെട്ടു. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു.

ഭര്‍തൃവീട്ടില്‍ യുവതി മാനസിക, ശാരീരിക പീഡനത്തിന് ഇരയാവുകയുണ്ടായി. ഇതോടെ ഇന്നലെ വൈകുന്നേരം യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി വീട്ടുകാര്‍ ഭര്‍തൃ വീട്ടിലേക്ക് എത്തിയിരുന്നു. ഇതിനിടെ ഭര്‍ത്താവ് ആദില്‍ പ്രകോപനപരമായി സംസാരിക്കുകയും യുവതി ആസിഡ് കുടിക്കുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: കടയ്ക്കലില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയത് ഇരുവരും വിദേശത്തേക്ക് മടങ്ങിപ്പോവുന്നതിന്റെ തലേദിവസം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക