മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. അവസരോചിത ഇടപെലില്‍ കാര്‍യാത്രികരായ ആറംഗ കുടുംബം രക്ഷപെട്ടു. കൂമ്പാറ-കക്കാടം പൊയില്‍ റോഡിലാണ് സംഭവം.
|
കരുളായി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. നിലമ്പൂരില്‍ നിന്നു കക്കാടം പൊയിലിലേക്ക് പോകുമ്പോള്‍ പീടികപ്പാറക്കും കള്ളിപ്പാറക്കും ഇടയില്‍വച്ചു കാറില്‍ നിന്നു പുക ഉയരുകയായിരുന്നു. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് ഇക്കാര്യം കാറില്‍ ഉണ്ടായിരുന്നവരുടെ ശ്രദ്ധയില്പ്പെടുത്തിത്. ഉടന്‍ തന്നെ ഇവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതാണ് ദുരന്തമൊഴിവാക്കിയത്.
ALSO READ: നവവരന് കടന്നല്‍കുത്തേറ്റ് മരിച്ചു


