ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലില്‍ ഇന്ന് രാവിലെയുണ്ടായ വന്‍ തീപിടുത്തത്തില്‍ 20ഓളം പേര്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ നിരവധി പേരെ അഗ്‌നിശമന സേന രക്ഷപെടുത്തി.
|
രാവിലെ 8.50-ഓടെ ഹോട്ടലിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന ‘ലെമണ്‍ ഗ്രീന്‍’ റെസ്റ്റോറന്റിലാണ് ആദ്യം തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് നിരവധി അഗ്നിശമന വാഹനങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. അപകട സന്ദേശം ലഭിച്ചയുടന്‍ രണ്ട് വാട്ടര്‍ ടെന്‍ഡറുകള്‍, രണ്ട് വാട്ടര്‍ ബൗസറുകള്‍, ഒരു ക്വിക്ക് റെസ്പോണ്‍സ് വാഹനം (QRV) ഉള്‍പ്പെടെയുള്ള മറ്റ് അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തേക്ക് അയച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അഞ്ചുനിലകളുള്ള ഈ ഹോട്ടല്‍ കെട്ടിടത്തില്‍ അപകടസമയത്ത് നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഹൗസ് റാണിയിലെ (Hauz Rani) ഇടുങ്ങിയ പാതയിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. പ്രാദേശികവാസികള്‍ നല്‍കുന്ന വിവരമനുസരിച്ച്, ഏകദേശം 25 മുറികളുള്ള ഈ ഹോട്ടലില്‍ നാല്‍പ്പതോളം അതിഥികള്‍ താമസിച്ചിരുന്നു. ഇവരില്‍ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരായിരുന്നു. തീപിടുത്തമുണ്ടാകുന്ന സമയത്ത് ഹോട്ടലിലുണ്ടായിരുന്ന അതിഥികളില്‍ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
20 Killed In Massive Fire At Delhi Restaurant

