ലഖ്നോ: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ നാനക് റാം ഭുര്‍ജി (68) കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. എംഎല്‍എമാര്‍ താമസിക്കുന്ന ഹസ്രത്ഗഞ്ചിലെ ദാറുല്‍ഷാഫ കെട്ടിട സമുച്ചയത്തിന്റെ ഉയര്‍ന്ന നിലയില്‍ നിന്ന് താഴേക്ക് വീണ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.
|
എം.എല്‍.എ ഭവന സമുച്ചയത്തിന് പിന്നില്‍ ഒരാള്‍ വീണുകിടക്കുന്നതായി ലോക്കല്‍ പോലീസ് ഔട്ട്പോസ്റ്റില്‍ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ അദ്ദേഹത്തെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പോലീസിന്റെ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം നാനക് റാം താഴേക്ക് വീണ കെട്ടിടത്തില്‍ അദ്ദേഹത്തിനു മുറി അനുവദിച്ചിരുന്നില്ലെന്നും എങ്ങനെ അവിടെ എത്തി, എന്തിന് എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.
ALSO READ: വടകര എംഡിഎംഎ കേസില്‍ ഓണ്‍ലൈന്‍ ഡെലിവറി ബോയ് അറസ്റ്റില്‍
നാനക് റാം ഭുര്‍ജി ഏറെക്കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. എം.എല്‍.എ ക്വാര്‍ട്ടേഴ്സ് പരിസരത്ത് അദ്ദേഹത്തെ സ്ഥിരമായി കാണാറുണ്ടായിരുന്നു.
2006ലാണ് നാനക് റാം യുപി മന്ത്രിയായത്. പിന്നീട് സമാജ്വാദി പാര്‍ട്ടിയില്‍നിന്നും ബിജെപിയിലേക്ക് ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Ex-UP minister Nanak Ram Bhurji dies after falling from MLA residence complex
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




