06
Jun 2026
Sat
06 Jun 2026 Sat
student committed suicide after his video widely spread in social media

സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഗോവയിലാണ് സംഭവം. മാലിന്യം വലിച്ചെറിയുന്ന യുവാവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ഒട്ടേറെ ട്രോളുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. 23കാരനായ സാമുവല്‍ ആണ് ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീഡിയോ ശ്രദ്ധയില്‍പെട്ട പോലീസ് യുവാവിന് നോട്ടിസ് നല്‍കുകയും സാമുവല്‍ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാവുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് സാമുവല്‍ ജീവനൊടുക്കിയത്. അമ്മയ്ക്കും രണ്ടു സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു സാമുവല്‍ കഴിഞ്ഞിരുന്നത്. തന്റെ വീഡിയോ പ്രചരിക്കുന്നതില്‍ യുവാവ് അങ്ങേയറ്റം ദുഖിതനായിരുന്നുവെന്ന് കുടുംബം പോലീസിനോടു പറഞ്ഞു.

ALSO READ: പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ യുവതി മരിച്ചു; കുട്ടിയെ കണ്ടെത്താനായില്ല