08
Jun 2026
Mon
08 Jun 2026 Mon
iran attack israel

തെക്കന്‍ ലെബനനിലെ ആക്രമണം ഇസ്രായേല്‍ നിര്‍ത്തിവെക്കണമെന്ന മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ, ഇസ്രായേലിന് നേരെ വന്‍ മിസൈല്‍ വര്‍ഷവുമായി ഇറാന്‍. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ പല ഘട്ടങ്ങളായി മിസൈലുകള്‍ തൊടുത്തത്. ഇതോടെ ഇസ്രായേലിലുടനീളം അപായ സൈറണുകള്‍ മുഴങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുവരെ ഇറാന്‍ വിക്ഷേപിച്ച എല്ലാ മിസൈലുകളും പ്രതിരോധിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ആക്രമണം ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം ജനങ്ങള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങാമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രായേലിലെ ‘രമത് ഡേവിഡ്’ (Ramat David) വ്യോമതാവളം ലക്ഷ്യമിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) സ്ഥിരീകരിച്ചു. തെക്കന്‍ ലെബനനിലെ ടൈര്‍ (Tyre), നബാത്തിയ (Nabatieh) മേഖലകളില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കും ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനും ഉള്ള തിരിച്ചടിയാണ് ഈ ആക്രമണമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ALSO READ: ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; ഏഷ്യന്‍ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്

‘ഇന്നത്തെ ഓപ്പറേഷന്‍ ഒരു മുന്നറിയിപ്പ് മാത്രമാണ്. ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ ഈ മേഖലയിലെ എല്ലാ അമേരിക്കന്‍-സയണിസ്റ്റ് ലക്ഷ്യങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിലും ശക്തമായ തിരിച്ചടിയുണ്ടാകും,’ – IRGC പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.

വെടിനിര്‍ത്തല്‍ ലംഘനങ്ങളും ലെബനന് നേരെയുള്ള അധിനിവേശവും ഇറാന്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ സൈനിക ഉപദേശകന്‍ മൊഹ്സെന്‍ റെസായ് എക്‌സില്‍ കുറിച്ചു. അക്രമികള്‍ക്കുള്ള മറുപടി നല്‍കിക്കഴിഞ്ഞുവെന്നും, ഇനിയൊരു നീക്കമുണ്ടായാല്‍ കൂടുതല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിലും സ്‌ഫോടനങ്ങള്‍

ഇസ്രായേലിന്റെ മിസൈല്‍ വര്‍ഷത്തിന് പിന്നാലെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്‍, തബ്രിസ് (ഠമയൃശ്വ), ഇസ്ഫഹാന്‍ (കളെമവമി) എന്നീ നഗരങ്ങളിലും ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേല്‍ സൈന്യം ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് സ്‌ഫോടനങ്ങളുണ്ടായത്. എന്നാല്‍ ഇസ്രായേല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍, ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവെ ഫോണില്‍ വിളിച്ച് ആത്മസംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. താനാണ് അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന് ട്രംപ് ‘ഫിനാന്‍ഷ്യല്‍ ടൈംസിനോട്’ പ്രതികരിച്ചു.

അതേസമയം, ഇറാന് നേരെ ഇസ്രായേല്‍ തിരിച്ചടി നല്‍കരുതെന്ന് ആവശ്യപ്പെടാന്‍ താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയെ വിളിക്കുമെന്ന് ചാനല്‍ 12-ന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് അറിയിച്ചിരുന്നു.

‘ഇറാന്റെ മിസൈലാക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇസ്രായേല്‍ ഇതിന് തിരിച്ചടി നല്‍കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ബിബി (നെതന്യാഹു) വീണ്ടും ആക്രമിക്കാന്‍ പോയാല്‍, ഇത് കഴിഞ്ഞ 47 വര്‍ഷമായോ അല്ലെങ്കില്‍ 3,000 വര്‍ഷമായോ തുടരുന്നതുപോലെ നീണ്ടുപോവുകയേ ഉള്ളൂ,’ ട്രംപ് പറഞ്ഞു. ഇറാനുമായി ഒരു അന്തിമ കരാറിലേക്ക് അടുക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

ഈ ആഴ്ച ആദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നെങ്കിലും ഇസ്രായേല്‍ തെക്കന്‍ ലെബനനില്‍ അധിനിവേശം തുടരുകയായിരുന്നു. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദാഹിയേ (ഉമവശ്യലവ) ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം തുടര്‍ന്നതോടെ അവര്‍ എല്ലാ ചുവപ്പുരേഖകളും ലംഘിച്ചതായി ഇറാന്റെ ഖാത്തം അല്‍-അന്‍ബിയ ആസ്ഥാനം അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ദാഹിയേയിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 2 മുതല്‍ ഇതുവരെ ലെബനനില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ 3,500-ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.

Iran fires missiles at Israel after Beirut attack