08
Jun 2026
Mon
08 Jun 2026 Mon
man dies after car rammed in to him

വഴിയരികിലെ കടയില്‍ നിന്ന് ചായകുടിച്ചുകൊണ്ടിരിക്കെ യുവാവ് കാറിടിച്ചു മരിച്ചു. ആലപ്പുഴയില്‍ ആണ് സംഭവം. കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാര്‍ഡ് തകിടിവെളിയില്‍ സുനില്‍ കുമാറിന്റെ മകന്‍ എസ് സുധീഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.15ന് പഴവീട് മെഡിക്കല്‍ സെന്ററിന് എതിര്‍വശത്തായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെട്ടിട നിര്‍മാണത്തൊഴിലാളിയായ സുധീഷ് ഭാര്യക്കൊപ്പം തിരുവല്ലയിലെ ബന്ധുവീട്ടില്‍ പോയശേഷം മുഹമ്മയിലെ വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. പഴവീട് ഭാഗത്ത് എത്തിയപ്പോള്‍ ചായ കുടിക്കാനായി ബൈക്ക് നിര്‍ത്തി. ഈ സമയം ഒപ്പമുണ്ടായിരുന്ന ഭാര്യ കടയിലേക്ക് കയറി ചായ വാങ്ങി ബൈക്കിനടുത്തേക്ക് കൊണ്ടുവന്നു. ബൈക്കില്‍ ചാരിനിന്ന് ചായ കുടിക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: ഒമാന്‍ തീരത്തുവച്ച് എണ്ണക്കപ്പലിന് തീപിടിച്ചു; കപ്പലില്‍ 24 ഇന്ത്യക്കാര്‍