16
Jun 2026
Sat
16 Jun 2026 Sat
pullavoor Argentina fans

ഫിഫ ലോകകപ്പിന് തുടക്കമായതോടെ ലോകമെമ്പാടുമുള്ള കാല്‍പന്ത് ആരാധകരുടെ ആഘോഷം ആരംഭിച്ചുകഴിഞ്ഞു. പതിവുപോലെ ലോകകപ്പ് ആവേശം കേരളത്തിലും കൊടുമുടിയിലാണ്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പോര്‍ച്ചുഗലിന്റെയുമെല്ലാം കൂറ്റന്‍ കട്ടൗട്ടുകളും ഭീമന്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും നാട്ടില്‍ നിറഞ്ഞു കഴിഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ലോകകപ്പ് സീസണില്‍ കൂറ്റന്‍ കട്ടൗട്ടുകളുയര്‍ത്തി ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ശ്രദ്ധനേടിയ സ്ഥലമാണ് കോഴിക്കോട്ടെ പുള്ളാവൂര്‍ ചെറുപുഴ കടവ്.

ഇത്തവണ പുള്ളാവൂരിലെ ബ്രസീല്‍ ഫാന്‍സിനൊരമളി പറ്റി. ഇതേ പുഴയോരത്തുള്ള വാട്ടര്‍ ടാങ്കിന് മുകളില്‍ നെയ്മറിനെ കയറ്റി വ്യത്യസ്തമാവാന്‍ നോക്കി.നതൊട്ടപ്പുറത്ത് അമ്പലക്കണ്ടിക്കാരും ഇതേ പാറ്റേണില്‍ വയലില്‍ ഉയര്‍ത്തി. അതുപക്ഷെ ക്ളീഷെയായി.

എന്നാല്‍, ബ്രസീല്‍ ഫാന്‍സി മരത്തില്‍ കണ്ടത് മാനത്ത് കണ്ട പുള്ളാവൂരിലെ അര്‍ജന്റീന ഫാന്‍സ് ഒരു വെറൈറ്റിയടിച്ചു. പുഴയില്‍ ഒരു ഫ്‌ലീറ്റ് കോര്‍ട്ടും സ്റ്റേഡിയവും തന്നെപണിതു. അതില്‍ അര്‍ജന്റീനയുടെ 11 പേരുടെയും ലൈനപ്പും കട്ട്ഔട്ടും.

എല്ലാവരും ഉയരം കൂട്ടിയപ്പോള്‍ ഇവര്‍ ഉയരംകുറച്ച് എണ്ണം കൂട്ടി. മാത്രവുമല്ല പുഴയില്‍ തന്നെ വ്യത്യസ്തതയും തീര്‍ത്തു.

 

View this post on Instagram

 

A post shared by thanvY (@thanvi007)

ഗോള്‍ പോസ്റ്റുകളും ടീവിയും അടക്കം ഈ ഫ്‌ലോട്ടിങ് സ്റ്റേഡിയത്തിലുണ്ട്. ഇത്തവണ വെറും കട്ടൗട്ടായിരിക്കില്ല തങ്ങള്‍ ഒരുക്കുന്നതെന്നും ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നതായും അര്‍ജന്റീന ഫാന്‍സ് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഖത്തര്‍ ലോകകപ്പിനു മുന്നോടിയായി ഇവിടെ സ്ഥാപിച്ച മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലടക്കം പങ്കുവച്ചിരുന്നു. പോസ്റ്റ് ലോകമെങ്ങും വൈറലായതോടെ റൊണാള്‍ഡോയും നെയ്മറുമെല്ലാം ചെറുപുഴ കടവില്‍ കട്ടൗട്ടുകളില്‍ നിറഞ്ഞു.