14
Jun 2026
Sun
14 Jun 2026 Sun
From divorce papers to tears of reunion in delhi court after 5 year legal battle

വര്‍ഷങ്ങള്‍ നീണ്ട വിവാഹമോചന നടപടികള്‍ക്കിടെ മനംമാറ്റം വന്ന ദമ്പതികള്‍ കോടതിയില്‍ ഒന്നിച്ചു. ഡല്‍ഹിയിലാണ് സംഭവം. 2020ല്‍ വിവാഹിതരായ സൗരഭ്-ശിഖ ദമ്പതികളാണ് അഞ്ചുവര്‍ഷമായി വിവാഹമോചനത്തിനായി കോടതി കയറിയിറങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോടതി നടപടികളുടെ ഭാഗമായി ശിഖയുടെ അച്ഛന്‍ പണം ചെലവഴിച്ചുവരികയും ഇതിനിടെ കഴിഞ്ഞദിവസം അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയും ചെയ്തു. സാമ്പത്തികപ്രതിസന്ധിയുണ്ടായിരുന്നതിനാല്‍ കുടുംബം സര്‍ക്കാര്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ സൗരഭ് തന്റെ ചെലവില്‍ അദ്ദേഹത്തെ മികച്ച ചികില്‍സ ലഭിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും അദ്ദേഹം സുഖപ്പെടുകയും ചെയ്തു.

ഇതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇരുവരുടെയും വിവാഹമോചനത്തിനായുള്ള ഹിയറിങ് കോടതിയില്‍ ഉണ്ടായിരുന്നത്. വിവാഹമോചനം വേണമോയെന്ന് ജഡ്ജി സൗരഭിനോടു ചോദിക്കുകയും യുവാവ് ഈസമയം ശിഖയുടെ മുഖത്തേക്ക് വിറളിയ ചിരിയോടെ നോക്കുകുയം ച്യെതു. ഈ സമയം ശിഖ പൊട്ടിക്കരയുകയും സൗരഭിന്റെ അടുത്തേക്ക് ഓടിയെത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തു. അഞ്ചുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് കോടതി മുറിയില്‍ തീര്‍പ്പുകല്‍പ്പിച്ച് ശിഖയും സൗരഭും മടങ്ങിപ്പോവുകയും ചെയ്തു.

ALSO READ: വെടിനിര്‍ത്തല്‍ കരാറില്‍ ഇന്ന് ഒപ്പിടുമെന്ന് ട്രംപ്; നിരസിച്ച് ഇറാന്‍