14
Jun 2026
Sun
14 Jun 2026 Sun
customs seized 5 crore worth gold kept inside speaker box in flight

വിമാനത്തിന്റെ സ്പീക്കര്‍ ബോക്‌സിനുള്ളില്‍ ഒളിപ്പിച്ച 4.5 കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി. ദുബയില്‍ നിന്ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സ്പീക്കറിനുള്ളിലായിരുന്നു സ്വര്‍ണബിസ്‌കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാന എന്‍ജിനീയര്‍മാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ശുചിമുറിയിലെ സ്പീക്കറിനുള്ളില്‍ കറുത്ത പ്ലാസ്റ്റിക് ടേപ്പുകള്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. കണ്ടെടുത്ത 24 സ്വര്‍ണബിസ്‌കറ്റുകള്‍ക്ക് 2799.3 ഗ്രാം തൂക്കം വരുമെന്ന് കസ്റ്റംസ് പറഞ്ഞു. അതേസമയം ഈ സ്വര്‍ണം കടത്തിക്കൊണ്ടുവന്നവരെ പിടികൂടാനാന്‍ കസ്റ്റംസിനു കഴിഞ്ഞില്ല.

ALSO READ: വര്‍ഷങ്ങള്‍ നീണ്ട വിവാഹമോചന നടപടികള്‍ക്കിടെ മനംമാറ്റം വന്ന ദമ്പതികള്‍ കോടതിയില്‍ ഒന്നിച്ചു