05
Jul 2026
Sun
05 Jul 2026 Sun
murder accused arrested after 39 year of crime

സഹോദരീ ഭര്‍ത്താവിനെ വെട്ടിക്കൊന്ന ശേഷം നാടുവിട്ടയാളെ 39 വര്‍ഷത്തിനു ശേഷം പോലീസ് പിടികൂടി. കൊല്ലം വെളിയം പടിഞ്ഞാറ്റിന്‍കരയില്‍ ചന്ദ്രശേഖരന്‍പിള്ളയെ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിന് വെട്ടുകത്തികൊണ്ട് കഴുത്തില്‍ വെട്ടി കൊന്നശേഷം നാടുവിട്ട മോഹനന്‍പിള്ളയാണ് പൂയപ്പള്ളി പോലീസിന്റെ വെളിയം പടിഞ്ഞാറ്റിന്‍കര ചന്ദ്രശേഖരന്‍പിള്ളയെ കൊലപ്പെടുത്തിയ വെളിയം പടിഞ്ഞാറ്റിന്‍കര കോടിയാട്ട് വീട്ടില്‍ മോഹനന്‍പിള്ളയാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1987 ജനുവരി 11നായിരുന്നു ഈ സംഭവം നടന്നത്. കൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 25 വയസ്സായിരുന്നു. ആദ്യം വേളാങ്കണ്ണിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിന്നീട് കോട്ടയം കല്ലറ എന്ന സ്ഥലത്ത് തോട്ടം പണിക്കായി രാജന്‍ എന്ന പേരില്‍ എത്തുകയും വിവാഹം കഴിച്ച് കുടുംബമായി താമസിച്ച് വരികയായിരുന്നു.ഈ ബന്ധത്തില്‍ മോഹനന്‍പിള്ളയ്ക്ക് 35ഉം 37ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്.

അടുത്തിടെ അസുഖം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതി അവിടെ വച്ച് വെളിയം സ്വദേശിയായ ഒരാളെ കാണുകയും നാട്ടിലെ ചില കാര്യങ്ങള്‍ തിരക്കുകയുമായിരുന്നു. ഈ വിവരം അയാള്‍ മോഹനന്‍പിള്ളയുടെ ബന്ധുക്കളെ അറിയിച്ചു. ഈ വിവരമറിഞ്ഞേപാലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയുടെ അകന്ന ബന്ധുക്കളെയും മറ്റും കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. കോട്ടയം ഭാഗങ്ങളില്‍ അന്വേഷണം നടത്തി.

വീടിനടുത്തുള്ള കള്ളുഷാപ്പില്‍ ജോലി ചെയ്തിരുന്ന പ്രതി മദ്യലഹരിയില്‍ വഴക്ക് ഉണ്ടാക്കുകയും കേസ് തനിക്ക് പുത്തരിയല്ല എന്ന് വീരവാദം മുഴക്കിയ വിവരവും പോലീസിനു വിവരം ലഭിച്ചു. പൊലീസ് അന്വേഷണം നടത്തി ആളെ കണ്ടെത്തി. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലൂടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ALSO READ:ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പിഎഫ്‌ഐ മുന്‍ പ്രവര്‍ത്തകന്‍ കീഴടങ്ങി