07
Jul 2026
Tue
07 Jul 2026 Tue
mother and her four childer dies after four storey building collapse on their house

മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഴിഞ്ഞുപോവാനിരിക്കെ അമ്മയും നാലു മക്കളും തകര്‍ന്നുവീണ ബഹുനിലകെട്ടിടത്തിന്റെ അടിയില്‍പെട്ടു മരിച്ചു. മുംബൈയിലെ ന്യൂ മന്ദല മേഖലയിലാണ് സംഭവം. അക്തര്‍ ജോഹനും നാലുമക്കളുമാണ് മരിച്ചത്. അക്തര്‍ ജോഹന്റെ ഭര്‍ത്താവ് മൊയിനുദ്ദീന്‍ വാജിദ് അലി ഷാ രക്ഷപെട്ടു. ശനിയാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബഹുനിലകെട്ടിടത്തിനു സമീപത്ത് തകരഷീറ്റുകള്‍ കൊണ്ടു നിര്‍മിച്ച വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഞായറാഴ്ച വീടുമാറാനിരിക്കുകയായിരുന്നു കുടുംബം. മേഖലയില്‍ കനത്ത മഴയായിരുന്നു പെയ്തിരുന്നത്. ഇതിനിടെയാണ് ഇവിടെയുണ്ടായിരുന്ന നാലുനിലകെട്ടിടം ചെരിഞ്ഞുതുടങ്ങിയത്. ഇതോടെ ഈ കെട്ടിടത്തിനു സമീപത്തു താമസിച്ചിരുന്നവര്‍ ഒഴിഞ്ഞുപോയിത്തുടങ്ങി.

ഒഴിഞ്ഞുപോവാനുള്ള നോട്ടിസ് ലഭിച്ചെങ്കിലും ഞായറാഴ്ച വീട് മാറാമെന്നായിരുന്നു മൊയിനുദ്ദീന്റെയും അക്തര്‍ ജഹാന്റെയും തീരുമാനം. ഇതിന്റെ ഭാഗമായി വീട്ടിലെ സാധനസാമഗ്രികളൊക്കെ ഇവര്‍ പാക്ക് ചെയ്തു തുടങ്ങി. ഇതിനിടെയാണ് ശനിയാഴ്ച രാതി ബഹുനിലക്കെട്ടിടം നിലംപൊത്തിയത്. അനധികൃതമായി നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നുവീണതെന്നും ഇതിന്റെ ഉടമയെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

ALSO READ: വയനാട്ടിലെ മണ്ണിടിച്ചിലില്‍ മരണം അഞ്ചായി; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി