വിവാദങ്ങള്‍ക്കിടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്‍ ചുമതലയേറ്റു. കേരളത്തിന്റെ എട്ടാമത് തിരഞ്ഞെടുപ്പ് കമ്മീഷണറായാണ് ശേഷാദ്രിനാഥന്‍ ചുമതലയേറ്റത്. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയായിരുന്നു ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്.
|
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. ശേഷാദ്രിനാഥന് സംഘപരിവാര ബന്ധമുണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുയര്‍ന്നെങ്കിലും ഇത് അവഗണിച്ചായിരുന്നു നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ടു പോയത്.
എറണാകുളം സ്വദേശിയായ എന്‍ ശേഷാദ്രിനാഥന്‍ കോഴിക്കോട് ലോ കോളജില്‍ നിന്നാണ് നിയമ ബിരുദം കരസ്ഥമാക്കിയത്. പത്ത് വര്‍ഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷാദ്രിനാഥന്‍ പിന്നീട് ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, എറണാകുളം സിബിഐ കോടതി ജഡ്ജി, ലക്ഷദ്വീപിലെ പിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
ALSO READ: കനത്ത മഴ: രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി





