10
Jul 2026
Fri
10 Jul 2026 Fri
Govt appointed special public procecutor for accused in Ranjith Sreenivasan murder case

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍. വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെതിരേ എസ്ഡിപിഐ-പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ ആണ് ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ പി.വിജയഭാനുവാണ് സ്‌പെഷ്യല്‍ പ്രോസീക്യൂട്ടര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021 ഡിസംബര്‍ 19 ന് രഞ്ജിത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നതാണ് കേസ്.എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊന്നതിനു പ്രതികാരമായിട്ടായിരുന്നു രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.

ALSO READ: നാലാമത്തെ പ്രസവത്തിനു പിന്നാലെ മലയാളി യുവതി യുകെയില്‍ മരിച്ചു