14
Jul 2026
Mon
14 Jul 2026 Mon
praveen nettaru murder

ബി.ജെ.പി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികളെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി (ചകഅ) അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം 24 ആയി. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ കൂടി ഇനി ഒളിവില്‍ കഴിയുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബ്ദുള്‍ നാസിര്‍ പി (നാസിര്‍), നൗഷാദ് എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. ആന്ധ്രാപ്രദേശ് പോലീസില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരേസമയം നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ പിടികൂടിയത്. പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ പ്രധാന പ്രതികള്‍ക്ക് ബോധപൂര്‍വ്വം ഒളിത്താവളമൊരുക്കി സഹായിച്ചവരാണ് ഇരുവരുമെന്ന് എന്‍.ഐ.എ മുന്‍പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

വിവരം നല്‍കുന്നവര്‍ക്ക് 4 ലക്ഷം രൂപ പ്രതിഫലം

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും (കജഇ) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെയും (ഡഅജഅ) വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബെംഗളൂരുവിലെ എന്‍.ഐ.എ പ്രത്യേക കോടതി ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. കൂടാതെ, ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 4 ലക്ഷം രൂപ വീതം പ്രതിഫലവും എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നു. നാല് വര്‍ഷത്തോളമായി ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കൊലപാതകം 2022-ല്‍

2022 ജൂലൈ 26-നാണ് ദക്ഷിണ കന്നഡ ജില്ലയിലെ സുല്ല്യ താലൂക്കിലുള്ള ബെല്ലാരെ ഗ്രാമത്തില്‍ വെച്ച് ബി.ജെ.പി യുവമോര്‍ച്ച ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) പ്രവര്‍ത്തകരും അംഗങ്ങളും ചേര്‍ന്നാണ് പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് ആരോപണം. കേസിലെ പ്രധാന പ്രതിയായ മുസ്തഫ പൈച്ചാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. 2022 ഓഗസ്റ്റ് 4-നാണ് എന്‍.ഐ.എ ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്. ഒളിവില്‍ കഴിയുന്ന ബാക്കി പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് എന്‍.ഐ.എ അറിയിച്ചു.

Two more arrested in Praveen Nettaru murder case