ഏഴുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നിര്‍മാണത്തിലിരിക്കുന്ന ബഹുനിലകെട്ടിടത്തിന്റെ ബേസ്മെന്റിലാണ് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം.
|
പോസ്റ്റ്മോര്‍ട്ടത്തിലാണ് കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ നിന്ന് കുട്ടിയെ താഴേക്ക് എറിയുകയായിരുന്നുവെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയടക്കം രണ്ടുപേരെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് കുട്ടിയെ കാണാതായതു മുതല്‍ കുടുംബം തിരച്ചില്‍ നടത്തിവരികയായിരുന്നു. കുട്ടിയെ കണ്ടെത്തിയ കെട്ടിടത്തിലെ നിര്‍മാണത്തൊഴിലാളികളാണ് കുടുംബം. ഈ കെട്ടിടവളപ്പിലെ താല്‍ക്കാലിക ഷെഡ്ഡിലാണ് കുടുംബം താമസിച്ചുവന്നിരുന്നത്.
ALSO READ: ദക്ഷിണാഫ്രിക്കന്‍ ഫുട്ബോള്‍ താരം ജെയ്ഡന്‍ ആഡംസ് അന്തരിച്ചു



