35 വര്‍ഷം മുമ്പ് വായ്പ വാങ്ങിയ 1000 രൂപയ്ക്കു പകരം 25000 രൂപ നല്കി കടംവീട്ടിയ ആശ്വാസത്തില്‍ മലയാളി. 1991ല്‍ സൗദിയില്‍ വച്ച് ഒരുമിച്ച് താമസിച്ചു ജോലി ചെയ്തിരുന്ന ഇസ്മായിലും തെലങ്കാനയിലെ ധര്‍മപുരിയില്‍ നിന്നുള്ള ഇഡ്ല ലച്ചണ്ണയുമാണ് ഇതിലെ കഥാപാത്രങ്ങള്‍.
|
ഇസ്മായില്‍ ലച്ചണ്ണയില്‍ നിന്ന് 120 ദിര്‍ഹം വായ്പ വാങ്ങിയിരുന്നു അന്ന്. അന്ന് ഏകദേശം 1000ത്തോളം ഇന്ത്യന്‍ രൂപയായിരുന്നു ഇതിനു മൂല്യമുണ്ടായിരുന്നത്. അഞ്ചുവര്‍ഷത്തോളമാണ് ഇരുവരും ഒന്നിച്ചുതാമസിച്ചത്. ഇതിനിടെ ലച്ചണ്ണ ഇന്ത്യയിലേക്ക് മടങ്ങി. ഇസ് മായിലിന് അന്ന് വായ്പ വാങ്ങിയ പണം തിരികെ കൊടുക്കാനില്ല.
ലച്ചണ്ണയുടെ ഫോണ്‍നമ്പരോ വിലസമോ ഒന്നും ഇസ്മായിലിന്റെ കൈവശം ഉണ്ടായിരുന്നുമനില്ല. വര്‍ഷമിത്ര കഴിഞ്ഞിട്ടും ഇസ് മായില്‍ ലച്ചണ്ണയില്‍ നിന്ന് കടം വാങ്ങിയ പണത്തിന്റെ കാര്യം മറന്നില്ല. കടം വീട്ടാന്‍ ലച്ചണ്ണയ്ക്കു പണം കൈമാറുകയെന്നത് അത്രയെളുപ്പമായിരുന്നില്ല. ധര്‍മപുരി സ്വദേശിയാണ് ലച്ചണ്ണയെന്നു മാത്രമാണ് ഇസ് മായിലിന് അറിയാമായിരുന്നത്. ഓണ്‍ലൈനില്‍ തിരഞ്ഞും മറ്റും ഇസ് മായില്‍ ലച്ചണ്ണയെ തേടി ധര്‍മപുരിയിലെത്തി.
പ്രദേശവാസികളോട് ചോദിച്ചറിഞ്ഞ് ഒടുവില്‍ ലച്ചണ്ണയുടെ വീട്ടിലെത്തിയ ഇസ്മായില്‍ കുടുംബത്തിന് 25000 രൂപ കൈമാറുകയും ചെയ്തു. ഇസ്മായില്‍ തിരക്കിയെത്തിയ സമയത്ത് ലച്ചണ്ണ ഗള്‍ഫിലായിരുന്നു ജോലി ചെയ്തിരുന്നത്. വീട്ടുകാര്‍ വാട്സ്ആപ്പ് വീഡിയോകോളില്‍ വിളിച്ചുനല്കുകയും ഇസ്മായിലും ലച്ചണ്ണയും സംസാരിക്കുകയും ചെയ്തു.
ഇസ്മായില്‍ തന്റെ നല്ല സുഹൃത്തായിരുന്നുവെന്നും എന്നാല്‍ താനന്ന് നല്കിയ 120 ദിര്‍ഹം എങ്ങനെയാണയാള്‍ 25000 രൂപയായി മടക്കി നല്‍കിയതെന്നു മാത്രം അറിയില്ലെന്ന് ലച്ചണ്ണ പറയുന്നു.
ALSO READ: ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണത്തിനിരയായ കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരനെ കാണാതായി




