14
Jul 2026
Tue
പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനില്‍ മേനോനടക്കം മൂന്ന് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന സൊയൂസ് എം എസ് 29 വിക്ഷേപിച്ചു. റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസിന്റെ സോയൂസ് എംഎസ് 29 കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്നാണ് വിക്ഷേപിച്ചത്. സംഘം എട്ടുമാസം ബഹിരാകാശത്ത് ചെലവിടും.
|
രാത്രി 11.26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും. പതിനഞ്ചിന് പുലര്‍ച്ചെ ഒന്നരയോടെയാകും മൂന്നംഗ സംഘം നിലയത്തിലേക്ക് പ്രവേശിക്കുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വര്‍ഷം ഏപ്രിലില്‍ ആയിരിക്കും മടക്കം. ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷന് 74ന്റെ ഭാഗമാകാനാണ് യാത്ര.
ALSO READ: തൊപ്പി ഗ്യാങ്ങിലെ മമ്മു അറസ്റ്റില്‍



