15
Jul 2026
Wed
15 Jul 2026 Wed
18 months old boy dies after oxygen distributioon stops to brain postmortem report

കണ്ണൂര്‍ പയ്യന്നൂരില്‍ ഒന്നരവയസ്സുകാരന്‍ മരിച്ചത് ജനറല്‍ അനസ്‌തേഷ്യ നല്‍കിയതുമൂലം തലച്ചോറില്‍ ഓക്‌സിജന്‍ കിട്ടാത്തതിനാലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. കുഞ്ഞിന്റെ ചുണ്ടിലും താടിയിലുമുള്ള മുറിവ് ആഴത്തിലുള്ളതല്ലെന്നും മുറിവ് തുന്നലിടുന്നതിന് ജനറല്‍ അനസ്‌തേഷ്യയുടെ ആവശ്യമില്ലായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. അനസ്‌തേഷ്യ നല്‍കി 10 മിനിട്ടിനകം കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. ഇതോടെയാണ് കുട്ടി ബോധരഹിതനായതും ചികില്‍സയിലിരിക്കെ അഞ്ച് ദിവസത്തിന് ശേഷം മരിച്ചതും. അനസ്‌തേഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

പീഡിയാട്രിഷ്യന്‍ ഡോ. ആശ നിര്‍മല്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ആരതി എന്നിരും അന്വേഷണ പരിധിയിലുണ്ട്. മൂന്ന് പേരും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്‌മെന്റിനെ പോലീസ് അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കണ്ണൂര്‍ ഡിഎംഒയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ ഡിവൈഎസ്പി കത്ത് നല്‍കിയിരുന്നു.

ALSO READ: കേന്ദ്രം സൗജന്യമായി നല്‍കിയ കൊടി തോരണങ്ങള്‍ വന്‍തുകയ്ക്ക് കീഴ് ഘടകങ്ങള്‍ക്ക് മറിച്ചുവിറ്റു; തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയില്‍ നാണംകെട്ട് ബിജെപി