14
Jul 2026
Tue
14 Jul 2026 Tue
Uduma Grama Panchayath lost toLDF in UDF motion of no confidence

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐഎം പ്രതിനിധിയുമായ പി വി രാജേന്ദ്രനെതിരായ യുഡിഎഫ് കൊണ്ടുവന്ന പ്രമേയം പാസായി. ഇതോടെ ഉദുമ പഞ്ചായത്തിലെ ഭരണം എല്‍ഡിഎഫിനു നഷ്ടമായി. 23 അംഗ ഭരണസമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ 12 പേര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 11 പേര്‍ എതിര്‍ത്തു. 23 അംഗ പഞ്ചായത്തില്‍ യുഡിഎഫിന് 12 അംഗങ്ങളും എല്‍ഡിഎഫിന് 11 അംഗങ്ങളുമാണുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാദേശിക സ്വയംഭരണ സ്ഥാപന നിയമപ്രകാരം പ്രസിഡന്റിനെതിരേ ആറുമാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കഴിയില്ല എന്നതിനാല്‍ പി വി രാജേന്ദ്രന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ആറുമാസം പൂര്‍ത്തിയായതിന് പിന്നാലെയാണ് യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
അവിശ്വാസപ്രമേയം പാസായതോടെ വൈസ് പ്രസിഡന്റിന് താല്‍ക്കാലികമായി പ്രസിഡന്റിന്റെ ചുമതല കൈമാറും. തുടര്‍ന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ഇലക്ഷന്‍ കമീഷന്‍ ആരംഭിക്കും.

2025 ഡിസംബര്‍ 26ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍ ചന്ദ്രന്റെ വോട്ട് സാങ്കേതിക പിഴവ് മൂലം അസാധുവായതിനെ തുടര്‍ന്നാണ് ഇരു സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ടാവുകയും തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെ പി വി രാജേന്ദ്രന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

ALSO READ: ഫ്രീസറിലെ ഐസ് കട്ട ശിവലിംഗ രൂപത്തില്‍! പൂക്കളും നാണയങ്ങളുമായി വിശ്വാസികളുടെ തിരക്ക് (Video)