21
Jul 2026
Mon
അച്ഛനെ തല്ലിക്കൊന്നതിന് മകന് അറസ്റ്റില്‍. ബംഗളുരുവിലാണ് സംഭവം. നേപാള്‍ സ്വദേശിയായ 38കാരനാണ് അറസ്റ്റിലായത്. 58കാരനായ ചന്ദ്ര ഷാഹിയാണ് കൊല്ലപ്പെട്ടത്.
|
ഈസ്റ്റ് ബംഗളുരുവിലെ സോമപുര ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യുകയായിരുന്നു നേപാളി കാലിക്കോട്ട് ജില്ലക്കാരായ ചന്ദ്ര ഷാഹിയും മകന് ദ്രോണ ബഹാദുര്‍ ഷാഹിയും(38). ബംഗളുരുവിലെ പുതിയ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ ചന്ദ്ര സെക്യൂരിറ്റി ജോലിക്കു ചേരുകയും ദ്രോണ ജോലി തേടി ഞായറാഴ്ച ഇവിടേക്ക് വരികയുമായിരുന്നു.
രാത്രി ഏഴോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതോടെ ദ്രോണ അച്ഛനെ ഇരുമ്പ് വടിക്ക് അടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ചന്ദ്രയെ സമീപ ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.




